പോൾ ആന്റണി കേരളത്തിന്റെ 44-ാമത് ചീഫ് സെക്രട്ടറിയാണ് പോൾ ആന്റണി. ചീഫ് സെക്രട്ടറി പദവിയിൽനിന്ന് കെ.എം.എബ്രഹാം 2017 ഡിസംബർ 31-ന് വിരമിക്കുന്നതോടെ പോൾ ആന്റണി ചുമതലയേൽക്കും.
2. കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഉഡാനിൽ(UDAN) കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏത്?
കണ്ണൂർ 2500 രൂപയ്ക്ക് ഒരു മണിക്കൂർ വിമാന യാത്രാ സൗകര്യമൊരുക്കുന്നതാണ് ഉഡാൻ(Ude Desh ka Aam naagrik)പദ്ധതി. സാധാരണക്കാർക്കും ആഭ്യന്തര വിമാന സർവീസ് സാധ്യമാക്കുകയാണ് ലക്ഷ്യം. 2018-ൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉഡാൻ സർവീസുകൾ തുടങ്ങാനാണ് കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയും ചേർന്ന് ത്രികക്ഷി കരാറുണ്ടാക്കിയിരിക്കുന്നത്.
3. ഇന്ത്യയിലെ ആദ്യ ലോക്കൽ എ സി ട്രെയിൻ സർവീസ് തുടങ്ങിയതെവിടെ?
മുംബൈ ഡിസംബർ 25-നാണ് മുംബൈയിലെ അന്ധേരിയിൽനിന്ന് ചർച്ച്ഗേറ്റ് വരെ എ സി ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങിയത്. സബർബൻ ട്രെയിനുകളാണ് എ സി ആക്കിയത്. സാധാരണ ലോക്കൽ ട്രെയിൻ ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എ സി ലോക്കൽ ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.
4. ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യയുടെ രോഹിത് ശർമ എത്ര പന്തിൽനിന്നാണ് 100 റൺ നേടിയത്?
35 ശ്രീലങ്കക്കെതിരെയായിരുന്നു രോഹിത് ശർമയുടെ റെക്കോഡ് പ്രകടനം. 35 പന്തിൽനിന്ന് സെഞ്ചുറി നേടിയ രോഹിത് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തുകയായിരുന്നു. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്.
5. മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യം?
ഇന്ത്യ മാസം 150 കോടി ജിഗാബൈറ്റ് ഡാറ്റയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. നീതിആയോഗ് സി.ഇ.ഒ. അമിതാഭ്കാന്ത് ട്വിറ്ററിലൂടെ പുറത്തുവിട്ട വിവരമാണിത്. റിലയൻസ് ജിയോയിലൂടെ ഒരു മാസം 100 കോടിയിലധികം ജിഗാബൈറ്റ് ഡാറ്റ ഇന്ത്യയിൽ ഉപയോഗിക്കുന്നതായി നേരത്തെ മുകേഷ് അംബാനി അവകാശപ്പെട്ടിരുന്നു.
6. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത്ത് പുരസ്കാരം നേടിയ മലയാളി?
കാനായി കുഞ്ഞിരാമൻ കലാരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചു നൽകുന്നതാണ് ഈ അവാർഡ്. പ്രൊഫസർ എം.എസ്. നഞ്ചുണ്ടറാവുവിന്റെ പേരിലറിയപ്പെടുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
7. മലയാളത്തിൽ 2017-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?
കെ.പി.രാമനുണ്ണി ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് കെ.പി.രാമനുണ്ണിക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക. മികച്ച വിവർത്തനത്തിനുള്ള പുരസ്കാരം കെ.എസ്.വെങ്കിടാചലത്തിന് ലഭിച്ചു. തമിഴിൽ ജയകാന്തൻ രചിച്ച ചെറുകഥാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ അഗ്രാഹാരത്തിലെ പൂച്ച എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അരലക്ഷം രൂപയാണ് സമ്മാനത്തുക. 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഭാവർമയ്ക്കായിരുന്നു.
8. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ ബ്ലു ഫ്ലാഗ് പദ്ധതിയുടെ ലക്ഷ്യമെന്ത്?
കടൽത്തീരം മാലിന്യ രഹിതമാക്കൽ ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്ലു ഫ്ലാഗ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക.
9. 25-ാമത് നാഷണൽ ചിൽഡ്രൺ സയൻസ് കോൺഗ്രസ് നടക്കുന്നതെവിടെ വെച്ചാണ്?
അഹമ്മദാബാദ് Science and Innovation for Sustainable Development എന്നതാണ് ഈ കോൺഗ്രസിന്റെ പ്രധാന തീം. ഡിസംബർ 27 മുതൽ അഞ്ച് ദിവസം നീളുന്നതാണ് കോൺഗ്രസ്. ഏഷ്യൻ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരുമാണ് ഇതിൽ പങ്കെടുക്കുന്നത്.
10. ഹിമാചൽപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി?
ജയ്റാം ഠാക്കൂർ കോൺഗ്രസിന്റെ വീരഭദ്ര സിങ് ആയിരുന്നു ഹിമാചൽപ്രദേശിന്റെ മുഖ്യമന്ത്രി. ഡിസംബറിൽനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുകയായിരുന്നു. ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ വിജയ് രൂപാണി ഡിസംബർ 26-ന് സത്യപ്രതിജ്ഞാ ചെയ്തു.