ഡേവിഡ് ജെയിംസ് ഐ.എസ്.എൽ. 2018 സീസണിൽ ടീമിന്റെ ദയനീയ പ്രകടനത്തെതുടർന്ന് പരിശീലകൻ റെനെ മ്യൂലെൻസ്റ്റീനെ മാറ്റുകയായിരുന്നു. പകരം നിയമിക്കപ്പെട്ട ഡേവിഡ് ജെയിംസ് ഐ.എസ്.എൽ.ആദ്യ സീസണിൽ ടീമിനെ പരിശീലിപ്പിച്ചിരുന്നു. മുൻ ഇംഗ്ലീഷ് ഗോൾ കീപ്പറാണ് ഡേവിഡ് ജെയിംസ്.
2. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നടപ്പാക്കിയ ലോകത്തെ ആദ്യ രാജ്യം?
ഐസ് ലൻഡ് സ്ത്രീകൾക്കും പുരഷന്മാർക്കും തുല്യ വേതനം നടപ്പാക്കുന്നതിനുള്ള നിയമം 2018 ജനുവരി 1-നാണ് ഐസ് ലൻഡിൽ നിലവിൽ വന്നത്.
3. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം നേടിയ ജില്ല?
കോഴിക്കോട് 58-ാമത് സ്കൂൾ കലോത്സവമാണ് ഇത്തവണ തൃശ്ശൂരിൽ നടന്നത്. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് ജില്ല കലോത്സവ കിരീടം നേടിയത്. 895 പോയിന്റാണ് ഇത്തവണ കോഴിക്കോടിന് ലഭിച്ചത്. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
4. ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷന്റെ പുതിയ ചെയർമാൻ?
ഡോ. കെ. ശിവൻ ഐ.എസ്.ആർ.ഒ. ചെയർമാൻ സ്ഥാനത്ത് നിന്ന് ജനുവരി 14-ന് എ.എസ്. കിരൺകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ.കെ.ശിവനെ നിയമിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് നിയമനം. ഐ.എസ്.ആർ.ഒ.യുടെ ഒമ്പതാമത്തെ ചെയർമാനാണ് ഡോ.കെ. ശവൻ. തമിഴ്നാട് നാഗർകോവിൽ സ്വദേശിയാണ്.
5. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ പുതിയ ചെയർമാൻ ആര്?
പ്രൊഫ. ധീരേന്ദ്രപാൽ സിങ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) മുൻ ഡയരക്ടറായിരുന്നു പ്രൊഫ. ധീരേന്ദ്രപാൽ സിങ്. പ്രോഫ. വേദ്പ്രകാശ് വിരമിച്ചതോടെയാണ് ഇദ്ദേഹം യു.ജി.സി. ചെയർമാനായി സ്ഥാനമേറ്റത്.
6. ഫെബ്രുവരി മുതൽ സംസ്ഥാനത്തെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് നിർദേശിച്ചിരിക്കുന്ന ഏകീകൃത നിറം ഏതാണ്?
മെറൂൺ സിറ്റി ബസുകൾക്ക് പച്ച നിറവും മറ്റിടങ്ങളിലേക്കുള്ള ബസുകൾക്ക് നീലനിറവുമാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന ഗതാഗത അതോറിറ്റിയാണ് സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം നിർദേശിച്ചത്. ഇത് ഫെബ്രുവരി മുതൽ നടപ്പാക്കാനാണ് തീരുമാനം.
7. ഐ.എസ്.ആർ.ഒയുടെ നൂറാമത് ക്രിത്രിമ ഉപഗ്രഹം ഏത്?
കാർട്ടോസാറ്റ് 2 പി.എസ്.എൽ.വി.സി. 40 ഉപയോഗിച്ച് ജനുവരി 12-നാണ് കാർട്ടോസാറ്റ് 2 സീരീസിലെ മൂന്നാമത് ഉപഗ്രഹം വിക്ഷേപിക്കുന്നത്. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപണം. വിദേശ രാജ്യങ്ങളുടെ 28 നാനോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കുന്നുണ്ട്.
8. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
പ്രത്യുഷ് 6.8 പീറ്റഫ്ലോപ്സ് വേഗമുള്ള പ്രത്യുഷ് സൂപ്പർ കമ്പ്യൂട്ടർ പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മിറ്റിറോളജിയിൽ ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പ്രവചനത്തിനായിരിക്കും ഇതിന്റെ സഹായം ലഭിക്കുക.
9. 2018-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത് എവിടെവെച്ചാണ്?
ന്യൂസീലൻഡ് പന്ത്രണ്ടാമത് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റാണ് ന്യൂസീലൻഡിൽ നടക്കുന്നത്. പ്രിത്വി ഷായാണ് ഇന്ത്യൻ ടീമിന്റെ നായകൻ. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് പരിശീലകൻ. നേരത്തെ മൂന്നു തവണ ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്.
10. മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം?
ലേഡി ബേഡ് 75-മാത് ഗോൾഡൻ ഗ്ലേബ് പുരസ്കാരം ജനുവരി 8-ന് കാലിഫോർണിയയിലാണ് പ്രഖ്യാപിച്ചത്. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികവുകൾക്ക് എല്ലാവർഷവും ഈ അവാർഡ് നൽകിവരുന്നത്. സയോർസ് റോണോൻ ആണ് ഇത്തവണത്തെ മികച്ച നടി. ജയിംസ് ഫ്രാങ്കോ ആണ് മികച്ച നടൻ.