ബംഗാളി
ഇന്ത്യയില്‍ നവതരംഗ സിനിമയ്ക്ക് അടിത്തറപാകിയവരില്‍ പ്രധാനിയായ വിഖ്യാത സംവിധായകനാണ് മൃണാള്‍സെന്‍. 1923 മേയ് 14-ന് ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പുരിലാണ് ജനനം. 1955-ല്‍ 'രാത്ത് ബോറെ' എന്ന സിനിമയിലൂടെയാണ് സംവിധായകനായത്. 1969-ല്‍ പുറത്തിറങ്ങിയ 'ബുവന്‍ ഷോം' ദേശീയ, അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടി. ബംഗാളിക്ക് പുറമെ ഒഡിയ, ഹിന്ദി, തെലുഗ് ഭാഷകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗമായിരുന്നു. പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.
.