യോഹി സസാകാവ
ലോകാരോഗ്യ സംഘടനയുടെ കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഗുഡ് വില്‍ അംബാസഡറാണ് ജപ്പാന്‍കാരനായ യോഹി സസാകാവ. ഗാന്ധിയന്‍ ആശയങ്ങളിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഗാന്ധി സമാധാന പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014-ല്‍ ഐ.എസ്.ആര്.ഒയ്ക്ക് അവാര്‍ഡ് നല്കിയതിനുശേഷം ഈ പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല. 2019 ജനുവരി 17-നാണ് 2015 മുതല്‍ 2019 വരെയുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമ വികഗസനത്തിലും വിദ്യാഭ്യാസത്തിലുമുള്ള സേവനം പരിഗണിച്ച് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന് 2015-ലെ പുരസ്കാരം നല്കി. കുട്ടികളുടെ ഉച്ച ഭക്ഷണ പദ്ധതി രാജ്യമാകെ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്ക് വഹിച്ച അക്ഷയപത്ര ഫൗണ്ടേഷന്, തോട്ടിപ്പണി നിര്‍ത്തലാക്കുന്നതില്‍ മികച്ച സേവനം കാഴ്ചവെച്ച സുലഭ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ക്കാണ് 2016-ലെ പുരസ്കാരം. ഗ്രാമീണ, ആദിവാസി വിദ്യാര്‍ഥികളുടെ പഠനത്തില്‍ സംഭാവനകള്‍ നല്‍കിവരുന്ന എകായ് അഭിയാന് എന്ന സംഘടനയ്ക്കാണ് 2017-ലെ പുരസ്കാരം. ഒരു കോടിയാണ് പുരസ്കാരത്തുക.