സംഗീതം
2011-ല്‍ അന്തരിച്ച ഭുപേന്‍ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായാണ് ഭാരത രത്ന നല്‍കിയത്. അസമീസ് സംഗീത ലോകത്തെ പ്രമുഖനായിരുന്നു. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, ആര്.എസ്.എസ്., ഭാരതീയ ജനസംഘ് എന്നിവയ്ക്ക് അടിത്തറയിടുന്നതില്‍ മികച്ച സംഭവന നല്കിയ നാനാജി ദേശ്മുഖ് എന്നിവര്‍ക്കും 2019-ല്‍ ഭാരത രത്ന ലഭിച്ചു. സംഗീതജ്ഞ തിജന് ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഉമര്‍ ഗലേ, വ്യവസായി അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന് ബി.എം. പുരന്ദര എന്നിവര്‍ക്ക് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണ്‍ ലഭിച്ചു.
മലയാളിയും ശാസ്ത്രജ്ഞനുമായ നമ്പി നാരായണ്‍, നടന് മോഹന്‍ലാല്‍, അന്തരിച്ച പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ക്ക് പദ്മഭൂഷണ്‍ ലഭിച്ചു. 94 പേര്‍ക്ക് പദ്മ ശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. കശ്മീരില്‍ ഭീകര വിരുദ്ധ പോരാട്ടത്തിനിടെ വീര ചരമം പ്രാപിച്ച ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രം ലഭിച്ചു. 2019-ലെ റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.