നാല്
1930 മാര്‍ച്ച് 12 അഹമ്മദാബാദിലെ സാബര്‍മതി ആശ്രമത്തില്‍നിന്ന് തുടങ്ങിയ ദാണ്ഡി യാത്രയില്‍ ഗാന്ധിജിക്കൊപ്പം പങ്കെടുത്ത മുഴുവന്‍ സമയ വളണ്ടിയര്‍മാരുടെ ശില്പങ്ങളാണ് ദാണ്ഡിയില്‍ സ്മാരകമായി നിര്‍മിച്ചത്. 80 പേരുടെ ശില്പങ്ങളിവിടെ സ്ഥാപിച്ചിട്ടുണ്ട്. ദാണ്ഡി യാത്രയില്‍ പങ്കെടുത്ത മലയാളികളായ ടൈറ്റസ്,രാഘവന്‍ജി, കൃഷ്ണന്‍നായര്‍, ശങ്കരന് എന്നിവരുടെ ശില്പങ്ങളിതിലുണ്ട്. 2019 ജനുവരി 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.