Most Favoured Nation
വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് 1996ല്‍ ഇന്ത്യ പാകിസ്താന് ഈ പദവി നല്‍കിയത്. ലോക വ്യാപാര സംഘടനയുടെ ഗാട്ട് കരാര്‍ പ്രകാരമായിരുന്നു ഇത്. ചരക്ക് നികുതിയില്‍ ഇളവ് അനുവദിക്കുന്നതായിരുന്നു ഈ പദവിയുടെ നേട്ടം. പദവി പിന്‍വലിച്ചതോടെ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനും അതുവഴി ഇറക്കുമതി കുറക്കാനും ഇന്ത്യയ്ക്കാവും. 2017-18ലെ കണക്ക് പ്രകാരം പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് 488.5 ദശലക്ഷം ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. കോട്ടന്‍, ഡൈകള്‍, കെമിക്കല്‍സ്, പച്ചക്കറികള്‍, ഇരുമ്പ്, സ്റ്റീല്‍ എന്നിവയാണ് ഇന്ത്യ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങള്‍. പഴങ്ങള്‍, സിമന്റ്, തുകല്‍, സ്പൈസസ് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയ്ക്ക് പാകിസ്താൻ MFN പദവി നൽകിയിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ തീരുമാനം കയറ്റുമതിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.