ന്യൂഡല്‍ഹി
ഫെബ്രുവരി 25-ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തത്. 40 ഏക്കര്‍ വിസ്തൃതിയിലുള്ള സ്മാരകം നാല് സര്‍ക്കിളുകളായാണ് നിര്‍മിച്ചിരിക്കുന്നത്. അമര്‍ ചക്ര, വീര ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെയാണ് ഈ സര്‍ക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. പരംവീര ചക്ര നേടിയ 21 ധീര സൈനികരുടെ പ്രതിമകളും സ്മാരകത്തിലുണ്ട്. സമീപത്തായി യുദ്ധ സ്മാരകം നിര്‍മിക്കാനും പദ്ധതിയുണ്ട്.