സച്ചിന് തെന്‍ഡുല്‍ക്കര്‍
ദക്ഷിണാഫ്രിക്കയുടെ അലന് ഡൊണാള്‍ഡ്, ഓസ്ട്രേലിയയുടെ വനിത താരം ഫിറ്റ്സ്പാട്രിക് എന്നിവരാണ് സച്ചിനൊപ്പം ഇത്തവണ ഈ ബഹുമതി നേടിയത്. ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്. സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇതിനു മുമ്പ് ഈ ബഹുമതി നേടിയിട്ടുണ്ട്. വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായവരെയാണ് ഹാള്‍ ഓഫ് ഫെയിമിനായി ഐ.സി.സി. പരിഗണിക്കുന്നത്. 2013 നവംബറിലാണ് സച്ചിന് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.