സ്വിറ്റ്സര്‍ലന്‍ഡ്
വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്ഗനൈസേഷന് തയ്യാറാക്കിയ 2019-ലെ ഇന്നവേഷന്‍ ഇന്‍ഡക്സില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാം റാങ്ക് നേടി. സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. അമേരിക്ക,നെതര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്ഡം എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകളില്‍. ഇന്ത്യ 52-ാം റാങ്കിലാണ്. 2007 മുതലാണ് എല്ലാ വര്‍ഷവും ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്സ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. സാമ്പദ്ഘടനയിലെയും ബിസിനസ് രംഗത്തെയും പരിഷ്കാരങ്ങളാണ് റാങ്കിങ്ങിന് പ്രധാനമായി പരിഗണിക്കുന്നത്. ഇത്തവണത്തെ ഇന്‍ഡക്സ് പ്രസിദ്ധീകരിച്ചത് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു.