370
ജമ്മു ആന്‍ഡ് കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദ് ചെയ്യാനും ജമ്മു, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ പുനസംഘടിപ്പിക്കാനുമുള്ള ബില്‍ 2019 ഓഗസ്റ്റ് 5-ന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യ സഭയില്‍ അവതരിപ്പിച്ചത്. 61 പേര് എതിര്‍ത്തെങ്കിലും 125 പേരുടെ പിന്തുണയോടെ രാജ്യസഭ ബില്‍ പാസാക്കി. ഓഗസ്റ്റ് ആറിന് ലോക്സഭയും ബില്‍ പാസാക്കി. ജമ്മു നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഇതോടെ നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം മൂന്നായി.
രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ഉം കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഒമ്പതുമാണിപ്പോൾ. ഇതില്‍ ഡല്‍ഹി ദേശീയ തലസ്ഥാന ഭരണ പ്രദേശം എന്ന പദവികൂടിയുള്ള കേന്ദ്രഭരണ പ്രദേശമാണ്.