1. കേരളത്തില് നിന്ന് പുതുതായി ഭൗമ സൂചിക പദവി (Geographical Indication Tag) നേടിയ ഉത്പന്നമേത്?
തിരൂര് വെറ്റില മലപ്പുറം ജില്ലയിലെ തിരൂര്, താനൂര്, തിരൂരങ്ങാടി പരിസരങ്ങളില് കൃഷിചെയ്യുന്ന വെറ്റിലയ്ക്കാണ് തിരൂര് വെറ്റില എന്ന പേരില് ഭൗമ സൂചക പദവി നല്കിയത്. തിരൂര് വെറ്റിലയുടെ ഉത്പാദനത്തിനും വിപണനത്തിനും കൂടുതല് പ്രോത്സാഹനമാവും ഈ നേട്ടം.
2. ഇന്ത്യന് വ്യോമ സേന വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമന് 2019-ലെ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഏത് സൈനിക ബഹുമതിയാണ് ലഭിച്ചത്?
വീര് ചക്ര യുദ്ധകാലത്ത് സൈനികര്ക്ക് നല്കുന്ന മൂന്നാമത്തെ ഉന്നത ബഹുമതിയാണ് വീര് ചക്ര. പുല്വാമയില് പാക്ക് ഭീകരര് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ച് വീഴ്ത്തിയ അഭിനന്ദന് വര്ത്തമന്റെ ധീരതയ്ക്കാണ് പുരസ്കാരം. 2019 ഫെബ്രുവരി 27-നായിരുന്നു അഭിനന്ദന് വര്ത്തമന് മിഗ് 21 വിമാനം ഉപയോഗിച്ച് പാക്കിസ്താന്റെ എഫ് 16 വിമാനത്തെ നേരിട്ടത്. വിമാനം തകര്ന്ന് വീണ് പാകിസ്താന്റെ പിടിയിലായെങ്കിലും മാര്ച്ച് ഒന്നിന് മോചിതനായി. കശ്മീരില് ഭീകരര്ക്കെതിരായ പോരാട്ടത്തില് വീര മൃത്യു വരിച്ച കരസേനാംഗം പ്രകാശ് ജാധവിന് കീര്ത്തി ചക്രയും സ്ക്വാഡ്രന് ലീഡര് മിന്റി അഗര്വാളിന് യുദ്ധ് സേവ മെഡലും ഇത്തവണ നല്കി.
3. ന്യൂഡല്ഹിയില് നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയില്(World Education Summit-2019) ലീഡര്ഷിപ്പ് അവാര്ഡ് നേടിയ സംസ്ഥാനം?
രാജസ്ഥാന് Best innovation and initiative leadership award എന്നാണ് ഈ അവാര്ഡിന്റെ മുഴുവന് പേര്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിനാണ് രാജസ്ഥാന് അവാര്ഡ് ലഭിച്ചത്. വേള്ഡ് എജുക്കേഷന് സമ്മിറ്റിന്റെ 14-ാമത് ഉച്ചകോടിയാണ് ന്യൂഡല്ഹിയില് ഇത്തവണ നടന്നത്.
4. നേപ്പാളിലെ കാജിന് സാറ തടാകം ഏത് റെക്കോഡിന്റെ പേരിലാണ് വാര്ത്തകളിലിടം നേടിയത്?
ലോകത്തില് ഏറ്റവും ഉയരത്തിലുള്ള തടാകം നേപ്പാളിലെ മനാങ് ജില്ലയിലെ സിങ്കാര്കര്ക്ക മേഖലയിലാണ് കാജിന് സാറ തടാകം. സിങ്കാര് എന്നാണ് പ്രാദേശികമായി അറയപ്പെടുന്നത്. ഏതാനും മാസങ്ങള്ക്കുമുമ്പാണ് ഈ തടാകം കണ്ടെത്തിയത്. സമുദ്ര നിരപ്പില് നിന്ന് 5200 മീറ്റര് ഉയരത്തിലാണ് ഇതുള്ളത്. 1500 മീറ്റര് നീളവും 600 മീറ്റര് വീതിയുമുണ്ട്. ഇതിന്റെ ഉയരം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതോടെയേ ലോകത്തെ ഏറ്റവും ഉയരത്തിലെ തടാകം എന്ന റെക്കോഡ് സ്വന്തമാവൂ. നിലവില് 4919 മീറ്റര് ഉയരത്തിലുള്ള തിലിക്കോ തടാകമാണ് ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന റെക്കോഡിലുള്ളത്. ഇതും നേപ്പാളിലാണ്.
5. തമിഴ്നാട് സര്ക്കാരിന്റെ ഈ വര്ഷത്തെ ഡോ.എ.പി.ജെ. അബ്ദുല് കലാം അവാര്ഡ് നേടിയതാര്?
ഡോ. കെ.ശിവന് ഐ.എസ്.ആര്.ഒ. ചെയര്മാനായ ഡോ.കെ.ശിവന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരനാണ്. മുന് രാഷ്ട്രപതി ഡോ. എപി.ജെ.അബ്ദുല് കലാമിന്റെ സ്മരണയ്ക്കായി 2015-ലാണ് തമിഴ്നാട് സര്ക്കാര് അവാര്ഡ് ഏര്പ്പെടുത്തിയത്. തമിഴ്നാട്ടില്നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരെയാണ് അവാര്ഡിന് പരിഗണിക്കുന്നത്. ഒരു പവന് സ്വര്ണവും അഞ്ച് ലക്ഷം രൂപയുമാണ് അവാര്ഡ്. കലാമിന്റെ ജന്മ ദിനമായ ഒക്ടോബര് 15 യുവജന നവോത്ഥാന ദിനമായി ആചരിക്കുന്നത് തമിഴ്നാടാണ്.
6. ദേശീയ ആദിവാസി മേളയായ ആദി മഹോത്സവിന്റെ ഇത്തവണത്തെ വേദി എവിടെയാണ്?
ലഡാക്ക് ലഡാക്കിലെ പോളോ ഗ്രൗണ്ടില് ഓഗസ്റ്റ് 17 മുതല് 25 വരെയാണ് ദേശീയ ആദിവാസി മേള. ആദ്യമായാണ് ലഡാക്കില് ഈ മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര ട്രൈബല് മന്ത്രാലയവും ട്രൈബല് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിങ് ഡവലപ്മെന്റ് ഫെഡറേഷനും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.
7. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ കോച്ചായി വീണ്ടും നിയമിതനായതാര്?
രവി ശാസ്ത്രി കപില് ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മറ്റിയാണ് ഇന്ത്യന് പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തത്. ടി 20 ലോകകപ്പ് നടക്കുന്ന 2021 വരെയാണ് നിയമനം. ഇന്ത്യയിലാണ് 2021-ലെ ഈ ലോകകപ്പ് മത്സരങ്ങള് നടക്കുന്നത്.
8. ലോക സാക്ഷരത ദിനമായി ആചരിക്കുന്നതെന്ന്?
സെപ്റ്റംബര് 8 Literacy and Multilingualsim എന്നതാണ് 2019-ലെ സാക്ഷരത ദിനത്തിന്റെ മുഖ്യ വിഷയം. 1966 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. 2019 തദ്ദേശീയ ഭാഷാ വര്ഷം കൂടിയാണ്.
9. കോറസ്(CORAS) എന്ന പേരില് പുതിയ സുരക്ഷാ കമാന്ഡോ വിഭാഗം തുടങ്ങിയത് ഏത് മന്ത്രാലയമാണ്?
റെയില്വേ മന്ത്രാലയം കമാന്ഡോ ഫോര് റെയില്വേ സെക്യൂരിറ്റി എന്നതിന്റെ ചുരുക്ക രൂപമാണ് കോറസ്(CORAS). റെയില്വെ പ്രൊട്ടക്ഷന് ഫോഴ്സിന്റെ ഉപവിഭാഗമാണിത്. കേന്ദ്ര റെയില്വേ മന്ത്രി പിയൂഷ് ഗോയല് ഓഗസ്റ്റ് 14-ന് പുതിയ കമാന്ഡോ വിങ് ഉദ്ഘാടനം ചെയ്തു.
10. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി-20 ലോക ക്രിക്കറ്റ് സീരീസില് കിരീടം നേടിയ രാജ്യം?
ഇന്ത്യ ഇംഗ്ലണ്ടില് നടന്ന ഫൈനലില് ഇംഗ്ലണ്ടിനെ 36 റണ്സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇംഗ്ലണ്ട്,വെയില്സ് ക്രിക്കറ്റ് ബോര്ഡാണ് ടൂര്ണമെന്റ് സംഘടിപ്പിച്ചത്. ആറ് രാജ്യങ്ങളാണ് മത്സരിച്ചത്.