1. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് 2019 ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണമായി നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനം?
2. ദ ഹിന്ദു വേ എന്നത് ആരുടെ പുതിയ പുസ്തകമാണ്?
3. 2019-ലെ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം?
4. പാകിസ്താന്‍ ഓഗസ്റ്റ് 28-ന് രാത്രിയില്‍ വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ പേര്?
5. താഴെപ്പറയുന്ന ഏത് ജീവിയാണ് വംശനാശം നേരിടുന്ന ജന്തു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആഗോള വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന CITES-ന്റെ സംരക്ഷിത പട്ടിക ഒന്നില്‍ പുതുതായി ഇടം നേടിയത്?
6. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പുതുതായി അനുവദിച്ച 47,000 കോടി രൂപയുടെ 'കാംപ'ഫണ്ട് ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്?
7. ഏത് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുന്നത്?
8. 2019-ലെ വള്ളത്തോള്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
9. ഇന്ത്യയിലെ ആദ്യ വനിത ഡി.ജി.പി. ആയിരുന്ന കാഞ്ചന്‍ ചൗധരി ഓഗസ്റ്റ് 27-ന് അന്തരിച്ചു. ഇവര്‍ ഏത് സംസ്ഥാനത്തെ പോലീസ് മേധാവിയായാണ് പ്രവര്‍ത്തിച്ചിരുന്നത്?
10. ഡല്‍ഹിയിലെ പ്രശസ്തമായ ഏത് സ്റ്റേഡിയത്തിനാണ് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നത്?