1. ഹരിയാനയിലെ കായിക സര്‍വകലാശാലയുടെ ആദ്യ ചാന്‍സലറായി നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
കപില്‍ദേവ് ഹരിയാനയിലെ സോനെപതിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ജൂലായ് 16-നാണ് ഹരിയാന സര്‍ക്കാര്‍ കായിക സര്‍വകലാശാലയ്ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഇന്ത്യയിലെ മൂന്നാമത് കായിക സര്‍വകലാശാലയാണ് ഹരിയാനയിലേത്.
2. Howdy എന്ന വാക്കിന്റെ അര്‍ഥം?
hello അമേരിക്കയിലെ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്കുന്ന സ്വീകരണത്തിന് നല്കിയ പേര് ഹൗഡി മോദിയെന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ള്ഡ് ട്രംപ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അനൗപചാരികമായ സ്വാഗതമോതുന്നതിന് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന വാക്കാണ് ഹൗഡി.
3. ഓസോണ്‍ പാളിക്ക് അപകടകരമായ ഏത് വാതകമാണ് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ കണ്ടെത്തിയിരിക്കുന്നത്?
ബ്രോമിന് മോണോക്സൈഡ് വെളുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശമാണ് ഇന്ത്യ- പാക് അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന കച്ച്. അപൂര്‍വ വാതകമായ ബ്രോമിന് മോണോക്സൈഡ്(BrO) അസാധാരണ രീതിയില്‍ ഇവിടെ ഭൂമിക്കടിയില്‍നിന്ന് പ്രവഹിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
4. ഓസോണ്‍ ദിനമായി ആചരിക്കുന്നതെന്ന്?
സെപ്റ്റംബര്‍ 16 ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള മോണ്ട്രിയല് പ്രോട്ടോക്കോള്‍ ഒപ്പിട്ടത് 1987 സെപ്റ്റംബര്‍ 16-നായിരുന്നു. ഇതിന്റെ ഭാഗമായാണ് 2000 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കുന്നത്. 32 ഇയേര്‍സ് ആന്‍ഡ് ഹീലിങ് എന്നതായിരുന്നു 2019-ലെ ദിനാചരണത്തിന്റെ തീം.
5. മോത്തിഹാരി-അമ്ലേകുഞ്ചി വാതക പൈപ്പ് ലൈന്‍ ഇന്ത്യയില്‍നിന്ന് ഏത് അയല്രാജ്യത്തേക്കുള്ളതാണ്?
നേപ്പാള്‍ ദക്ഷിണേഷ്യയിലെ രാജ്യാതിര്‍ത്തികടന്നുള്ള ആദ്യ ഇന്ധനവിതരണ പൈപ്പ് ലൈനാണിത്. കാഠ്മണ്ഡുവിൽ സെപ്റ്റംബര്‍ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയും സംയുക്തമായാണ് പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി 324 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിച്ചത്. നേപ്പാളിലെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരമേകുന്നതാണ് ഈ പദ്ധതി.
6. ഹിന്ദി ഭാഷാദിനമായി ആചരിക്കുന്നതെന്ന്?
സെപ്റ്റംബര്‍ 14 ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നല്കാന് 1949 സെപ്റ്റംബര്‍ 14-നാണ് തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്കായാണ് 1953 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നത്. രാജ്യത്ത് 43.63 ശതമാനം പേര് സംസാരിക്കുന്നത് ഹിന്ദിയാണ്.
7. ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം?
കേരളം സാംപിള്‍ രജിസ്ട്രേഷന് സിസ്റ്റത്തിന്റെ 2013-17 കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യത്തിലെ ദേശീയ ശരാശരി 69 വയസ്സാണ്. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 75.2 വയസ്സാണ്. ഹിമാചല്‍പ്രദേശിലെ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ളത്(79.7 വയസ്സ്).
8. 2019-ലെ അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
ഇന്ത്യ കൊളംബോയില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ഈ ടൂര്‍ണമെന്റ് ആദ്യമായി നടന്നത് 1989-ലാണ്. എട്ടാമത് ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. ഏഴ് തവണയും വിജയിച്ചത് ഇന്ത്യയാണ്. 2017-ല്‍ അഫ്ഗാനിസ്താന് കിരീടം നേടി. 2012-ല്‍ പാകിസ്താനും ഇന്ത്യയും സംയുക്ത ജേതാക്കളായി.
9. ദൂരദര്‍ശന്റെ എത്രാമത് വാര്‍ഷികമാണ് 2019 സെപ്റ്റംബര്‍ 15-ന് നടന്നത്?
60-ാം വാര്‍ഷികം 1959 സെപ്റ്റംബര്‍ 15-നാണ് ദൂരദര്ശന് സംപ്രേഷണം തുടങ്ങിയത്. സത്യം ശിവം സുന്ദരം എന്നതാണ് ദൂരദര്ദര്ശന്റെ മോട്ടോ. ഇന്ത്യയുടെ 90 ശതമാനം പ്രദേശത്തും ഇപ്പോള്‍ ദൂരദര്ശന് ലഭ്യമാണ്. ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലാണ് ദൂരദര്‍ശന്റെ ആസ്ഥാനം.
10. 52-ാമത് എന്‍ജിനിയേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്സ്റ്റിറ്റ്യൂഷൻ ഓഫ് എന്‍ജിനിയേഴ്സിന്റെ എമിനന്റ് എന്‍ജിനിയേഴ്സ് അവാര്‍ഡ് നേടിയത് ആര്?
വിനോദ് കുമാര്‍ യാദവ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് വിനോദ് കുമാര്‍ യാദവ്. സെപ്റ്റംബര്‍ 15-നായിരുന്നു 52-മത് എന്‍ജിനിയേഴ്സ് ദിനാചരണം. എന്‍ജിനീയറിങ് ഫോര്‍ ചെയ്ഞ്ച് എന്നതായിരുന്നു ദിനാചരണത്തിന്റെ മുദ്രാവാക്യം. എം. വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായി 1968 മുതലാണ് സെപ്റ്റംബര്‍ 15 എന്‍ജിനിയേഴ്സ് ദിനമായി ഇന്ത്യയില്‍ ആചരിച്ചു തുടങ്ങിയത്.