അമിതാബ് ബച്ചന്
2018-ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് 2019 സെപ്റ്റംബര്‍ 24-ന് പ്രഖ്യാപിച്ചത്. 1969-ല്‍ സാത് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ട് സിനിമയില്‍ അരങ്ങേറിയ അമിതാബ് ബച്ചന് നാലു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. പദ്മശ്രീ, പദ്മ ഭൂഷണ്, പദ്മ വിഭൂഷണ്‍ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്നത് ദാദ സാഹേബ് ഫാല്‍ക്കെയാണ്. 1969-ല്‍ ദേവിക റാണി റോറിച്ചാണ് ഫാല്‍ക്കെ അവാര്‍ഡ് ആദ്യമായി നേടിയത്. 10 ലക്ഷം രൂപയും സ്വര്‍ണ പതക്കവുമാണ് ഇപ്പോള്‍ അവാര്‍ഡായി നല്‍കുന്നത്.