1. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ഫാല്‍ക്കെ അവാര്‍ഡ് ഇത്തവണ നേടിയതാര്?
2. 17-ാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് എവിടെ വെച്ചാണ്?
3. ബദല്‍ നൊബേല്‍ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ഇത്തവണ നേടിയ ഗ്രെറ്റ തുന്‍ബെര്‍ഗ് ഏത് രംഗവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്?
4. വിലക്കയറ്റം മൂലം ഏത് കാര്‍ഷികോത്പന്നത്തിന്റെ കയറ്റുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നിരോധിച്ചത്?
5. വി.ജെ. ജെയിംസിന്റെ ഏത് കൃതിക്കാണ് 2019-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചത്?
6. ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആചരിക്കുന്നതെന്ന്?
7. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമാറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്?
8. 2019-ല്‍ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാരം നേടിയതാര്?
9. ഇന്ത്യയിലെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് നരേന്ദ്ര മോദിക്ക് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌കാരം ലഭിച്ചത്?
10. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏത് അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്താണ് ഇന്ത്യ ഗാന്ധി സൗരോര്‍ജ പാര്‍ക്ക് സ്ഥാപിച്ചത്?