1. വാര്‍ത്താ ചരിത്ര മ്യൂസിയമായ 'ന്യൂസിയം' എവിടെയാണ്?
വാഷിങ്ടണ്‍ ഡി.സി മാധ്യമ ചരിത്രത്തിന്റെ കാഴ്ച ബംഗ്ലാവായാണ് വാഷിങ്ടണ്‍ ഡി.സിയിലെ ന്യൂസിയം അറിയപ്പെടുന്നത്. നാലു ലക്ഷം അടിയില്‍ ഏഴു നിലകളുള്ള വാര്‍ത്താ ചരിത്ര മ്യൂസിയമാണിത്. സാമ്പത്തിക പ്രതിസന്ധി കാരണം ഡിസംബറില്‍ ഈ മ്യൂസിയം പൂട്ടുമെന്നാണ് വാര്‍ത്തകള്‍. ഫ്രീഡം ഫോറം എന്ന സംഘടനയായിരുന്നു ന്യൂസിയത്തിന്റെ സ്ഥാപകര്‍.
2. നറുഹിതോ ഏത് രാജ്യത്തെ പുതിയ ചക്രവര്‍ത്തിയാണ്?
ജപ്പാന് ഒക്ടോബര്‍ 22-നാണ് നറുഹിതോ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ജപ്പാന്റെ ചക്രവര്‍ത്തി പദവി ഏറ്റെടുത്തത്. നറുഹിതോയുടെ ഭരണ കാലം റെയ് വ യുഗം എന്നായിരിക്കും അറിയപ്പെടുക. ഹെയ്സെയ് യുഗത്തില്‍ ജപ്പാനെ 27 വര്‍ഷം നയിച്ച അകിഹിതോ ചക്രവര്‍ത്തി 2018-ല്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചക്രവര്‍ത്തി അധികാരത്തിലെത്തിയത്.
3. മലബാര്‍ പോലീസ് മ്യൂസിയം നിലവില്‍ വരുന്നതെവിടെയാണ്?
കോഴിക്കോട് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഓഫീസ് കെട്ടിടത്തിലാണ് മലബാര്‍ പോലീസ് മ്യൂസിയം സ്ഥാപിക്കുന്നത്. നവംബര്‍ 1-ന് ഇത് ഉദ്ഘാടനം ചെയ്യും.
4. വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?
ലഖ്നൗ 2019-20 അധ്യയന വര്‍ഷം 56,000 വിദ്യാര്‍ഥികളാണ് സിറ്റി മോണ്ടിസോറി സ്കൂളില്‍ പഠിക്കുന്നത്. 18 ബ്രാഞ്ചുകളാണ് ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിനുള്ളത്. 2002-ല്‍ യുനസ്കോയുടെ പീസ് എജുക്കേഷന്‍ അവാര്‍ഡ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
മൂന്നാമത് 2011 മുതല്‍ 14 വരെ വക്കം പുരുഷോത്തമനും 2018 മേയ് മുതല്‍ 2019 മാര്‍ച്ച് വരെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായിരുന്നു. പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മിരില്‍ ഗിരീഷ്ചന്ദ്ര മുര്‍മുവും ലഡാക്കില്‍ രാഥാകൃഷ്ണ മാഥൂറുമാണ് പുതിയ ലഫ്റ്റനന്റ് ഗവര്‍ണമാര്‍.
6. ഭിന്നശേഷിക്കാര്‍ക്കുള്ള ആദ്യ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ തുടങ്ങുന്നതെവിടെയാണ്?
തിരുവനന്തപുരം തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവതരണത്തിനുള്ള സ്ഥിരം വേദിയായ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ തുടങ്ങുന്നത്. നവംബര്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന് ഇത് ഉദ്ഘാടനം ചെയ്യും. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ സംരംഭമാണിത്.
7. മനോഹര്‍ ലാല്‍ ഖട്ടാര്‍ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാണ് വീണ്ടും അധികാരമേറ്റത്?
ഹരിയാന ബി.ജെ.പി. നേതാവായ ഖട്ടാര്‍ തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഹരിയാനയുടെ മുഖ്യമന്ത്രിയാവുന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ഖട്ടാറിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. 10 സീറ്റ് നേടിയ ജനനായക് ജനത പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.
8. എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്‍ വോട്ടിന് ഇലക്ഷന് കമ്മിഷന് സൗകര്യമൊരുക്കുന്നത്?
എണ്‍പത് എണ്‍പത് വയസ്സ് തികഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും അവശ്യ സര്വീസിലുള്ളവര്ക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് തപാല്‍ വോട്ടിന് പുതുതായി സൗകര്യമൊരുക്കുന്നത്. 1961-ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ എന്ന നിര്‍വചനം വിപുലീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്കും സൈനികര്‍ക്കും മാത്രമേ നിലവില്‍ തപാല്വോട്ടുള്ളൂ.
9. കഴിഞ്ഞയാഴ്ച വാര്‍ത്തകളിലിടം നേടിയ ഫ്രാന്‍സിസ്കോ ഫ്രാങ്കോ ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?
സ്പെയിന് 1939-ല്‍ സ്പെയിനില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിനെ മൂന്നു വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിലൂടെ പുറത്താക്കി അധികാരം പിടിച്ചടക്കിയ സേന ജനറലാണ് ഫ്രാന്‍സിസ്കോ ഫ്രാങ്കോ. 1975-ല്‍ മരിക്കുന്നതുവരെ സ്പെയിനിന്റെ ഭരണാധികാരിയായി തുടര്‍ന്നു. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തില്‍ അഞ്ചു ലക്ഷത്തോളം പേരെയാണ് ഫ്രാങ്കോയുടെ സൈന്യം കൊലചെയ്തത്. ഇവര്‍ക്കായി സ്പെയിനിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ 'വാലി ഓഫ് ഫാളെനില്' സ്മാരകം നിര്‍മിക്കുകയാണ്. വാലി ഓഫ് ഫാളെനില് അടക്കം ചെയ്തിരുന്ന ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ ഭൗതിക ശരീരം ഇവിടെ നിന്ന് മാറ്റിസ്ഥാപിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്.
10. കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം?
പി.വി.സിന്ധു പി.വി.സിന്ധുവിനു പുറമെ ബോളിവുഡ് നടി ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡറാണ്. രാജ്യത്തെ വനിതകളുടെ ശ്രദ്ധേയമായ സേവനങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാത്തി'ന്റെ 57-ാമത് എഡിഷനിലാണ് പദ്ധതി പ്രഖ്യാപിച്ചത്.