അക്കിത്തം അച്യുതന് നമ്പൂതിരി
സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ഈ വര്‍ഷത്തെ ജ്ഞാന പീഠ പുരസ്കാരം നല്‍കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ പ്രധാന കൃതി. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഈ കൃതിയിലേതാണ്. 11 ലക്ഷം രൂപയും സരസ്വതി ശില്പവുമാണ് പുരസ്കാരം. ജി.ശങ്കരക്കുറുപ്പാണ് ആദ്യമായി ജ്ഞാന പീഠ പുരസ്കാരം നേടിയത്. തകഴി, എസ്.കെ. പൊറ്റക്കാട്, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി.കുറുപ്പ് എന്നിവര്‍ക്കും ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്.