ആംഗ്ലോ ഇന്ത്യന്‍സ്
ബ്രിട്ടീഷ്,പോര്‍ച്ചുഗീസ്,ഡച്ച് ആളുകള്‍ ഇന്ത്യക്കാരെ വിവാഹം ചെയ്ത് അവരിലുണ്ടാവുന്ന പിന്മുറക്കാരാണ് ആംഗ്ലോ ഇന്ത്യന്‍സ്. ന്യൂനപക്ഷമായ ഇവരുടെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് സഭകളില്‍ ഈ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പിലൂടെ ഇവര്‍ സഭകളിലെത്തിയില്ലെങ്കില് നാമനിര്‍ദേശത്തിലൂടെ അംഗമാക്കാമെന്നാണ് വ്യവസ്ഥ. ജോണ്‍ ഫെര്‍ണാണ്ടസാണ് കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി.