1. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തുവന്നതെപ്പോള്‍?
2. മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
3. 36-ാമത് ദേശീയ ഗെയിംസ് എവിടെ വച്ചാണ്?
4. പാകിസ്താനില്‍ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ അടിയന്തരാവസ്ഥ ഏതിനെ പ്രതിരോധിക്കാനുള്ളതാണ്?
5. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇത്തവണ പുരുഷസിംഗിള്‍സ് കിരീടം നേടിയതാര്?
6. പ്രവാസിയായി കണക്കാക്കാന്‍ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്?
7. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനിക അഭ്യാസമായ സംപ്രീതി ഇത്തവണ ഏത് സംസ്ഥാനത്താണ് നടക്കുന്നത്?
8. മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതാര്?
9. 2020-21ലെ കേന്ദ്ര ബജറ്റിന്റെ മൂന്ന് പ്രധാന ഊന്നലുകള്‍ ഏതെല്ലാം?
10. അടുത്ത പത്ത് വര്‍ഷത്തിനകം 80 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഏത് കാഴ്ചപ്പാടാണ് 2019-20 ലെ സാമ്പത്തിക സര്‍വേയില്‍ അവതരിപ്പിച്ചിരിക്കുന്നത്?