ആന്ധ്രപ്രദേശ്
ജനുവരി 27-നാണ് ആന്ധ്രപ്രദേശ് നിയമ സഭ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കിയത്. ആന്ധ്രപ്രദേശ്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിയമസഭയ്ക്ക് പുറമെ ലെജിസ്ലേറ്റീവ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയുടെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപരിസഭയാണ് നിയമനിര്‍മാണ കൗണ്‍സില്‍. ഇതിലെ അംഗ സംഖ്യ നിയമ സഭയുടെ അംഗസംഖ്യയുടെ മൂന്നിലൊന്നില്‍ കവിയരുതെന്നാണ് വ്യവസ്ഥ.