ഇന്ത്യന്‍ ലെപ്പേര്‍ഡ്
ദേശാടനംനടത്തുന്ന ഏഴ് ജീവികളെക്കൂടി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കണ്‍സര്‍വേഷന്‍ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈല്‍ഡ് ആനിമല്‍ (സി.എം.എസ്.) സമ്മേളനത്തിലാണ് തീരുമാനമായത്. ഏഷ്യന്‍ ആന, ജാഗ്വാര്‍, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ബംഗാള്‍ ഫ്ളോറിക്കന്‍, ലിറ്റില്‍ ബസ്റ്റാര്‍ഡ്, ആന്റിപോഡിയന്‍ ആല്‍ബട്രോസ്, ഓഷ്യാനിക് വൈറ്റ് ടിപ് ഷാര്‍ക് എന്നിവയെയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍നടന്ന സമ്മേളനത്തില്‍ അതീവശ്രദ്ധ വേണ്ട ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയില്‍ പലതും നേരത്തേതന്നെ ഐ.യു.സി. എന്നിന്റെ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. ഫെബ്രുവരി 17 മുതല്‍ 22 വരെ നടന്ന സമ്മേളനത്തില്‍ 131 രാഷ്ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനകളില്‍നിന്നുമായി 263 പ്രതിനിധികള്‍ പങ്കെടുത്തു.