സിന്‍ഡിക്കേറ്റ് ബാങ്ക്
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിട്ടുണ്ട്. ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവ യൂണഇയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും. ലയനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.