1. ടാറ്റാ പവറിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം?
ഷാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജോത്പാദക കമ്പനിയാണ് ടാറ്റ പവര്‍. 1919ല്‍ ദൊറാബ്ജി ടാറ്റ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്.
2. ഇത്തവണത്തെ (2019-20) ഐ.എസ്.എല്‍ കിരീടം നേടിയ ടീം ഏത്?
അത്ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ആറാമത് പതിപ്പായിരുന്നു ഇത്തവണ നടന്നത്. ഗോവയില്‍ വച്ചുനടന്ന ഫൈനലില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത ചെന്നൈയിന് എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐ.എസ്.എല്‍. കിരീടമാണിത്.
3. നാനാ ശങ്കര്സേഠിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന റെയില്‍വേ സ്റ്റേഷനേത്?
മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പുതിയ മാറ്റം വരുന്നതോടെ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് 'നാനാ ശങ്കര്‍സേഠ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്' എന്നറിയപ്പെടും. 1845ല്‍ ഇന്ത്യന്‍ റെയില്‍വേ അസോസിയേഷന്റെ രൂപീകരണത്തിനും ഇന്ത്യയിലെ റെയില്‍വേ വികസനത്തിലും മുഖ്യ പങ്കുവഹിച്ചയാളാണ് നാനാ ശങ്കര്‍സേഠ്.
4. ഇത്തവണത്തെ (2019-20) രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ നേടിയ ഒന്നാം ഇന്നിങ്സിലെ 44 റണ്‍ ലീഡിന്റെ അടിസ്ഥാനത്തിലാണ് സൗരാഷ്ട്ര വിജയികളായത്. സൗരാഷ്ട്രയുടെ ആദ്യ രഞ്ജി ട്രോഫി കിരീട നേട്ടമാണിത്. സൗരാഷ്ട്രയുടെ അര്പിത് വാസവദ ഫൈനലിലെ താരമായി. രഞ്ജി ട്രോഫി കിരീടം ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ളത് മുംബൈയാണ് - 41 തവണ.
2020 ഏപ്രില്‍ 1 2021ലെ ജനസംഖ്യാ കണക്കെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം 2020 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കും. 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയാണ് രണ്ടാംഘട്ടം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് ഒഴിവാക്കിയതിനു പിന്നാലെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശനിരക്ക് എസ്.ബി.ഐ 3 ശതമാനമാക്കി കുറച്ചു. വായ്പാ പലിശനിരക്കുകളിലും കുറവു വരുത്തിയിട്ടുണ്ട്. 2020 മാര്‍ച്ച് 10 മുതല്ക്കാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.
7. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
രഞ്ജന്‍ ഗൊഗോയ് മാര്‍ച്ച് 19നാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. അയോധ്യ, റഫാല്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധിന്യായം പുറപ്പെടുവിച്ചത് രഞ്ജന്‍ ഗൊഗോയ് ആണ്.
8. പുതുശ്ശേരി രാമചന്ദ്രന് താഴെപ്പറയുന്നവയില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടയാളാണ്?
കവി കവി, ഭാഷാ ഗവേഷകന്, ചരിത്രകാരന്, അധ്യാപകന് തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ പുതുശ്ശേരി രാമചന്ദ്രന് 2020 മാര്‍ച്ച് 14-നാണ് അന്തരിച്ചത്. എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
9. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം?
ഫിലിപ്പൈന്‍സ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാമ്പത്തിക വിപണികളെയും താത്ക്കാലികമായി നിര്‍ത്തിവച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫിലിപ്പൈന്‍സ് മാറി. ഫിലിപ്പൈന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ബാങ്കേഴ്സ് അസോസിയേഷന് ഓഫ് ഫിലിപ്പൈന്‍സിന്റെയും പ്രസ്താവനകളിലാണ് സാമ്പത്തിക അടച്ചുപൂട്ടല്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് 17നാണ് ഫിലിപ്പൈന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അടച്ചത്.
10. 2020ലെ ലോക വൃക്കദിനമായി ആചരിച്ചതെന്ന്?
മാര്‍ച്ച് 12 2006 മുതല്‍ എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനമായി ആചരിക്കുന്നത്. 15-ാമത് വൃക്കദിനമാണ് ഇത്തവണത്തേത്. വൃക്കരോഗങ്ങളേയും ആരോഗ്യസംരക്ഷണത്തേയും കുറിച്ച് ബോധവത്കരണം നടത്തുകയെന്നതാണ് ഇതിന്റെ പ്രധാനോദ്ദേശ്യം.