1. ഏഴ് വന്‍കരകളിലെയും ഉയരംകൂടിയ അഗ്നിപര്‍വതങ്ങള്‍ കീഴടക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയ ഇന്ത്യക്കാരന്?
സത്യരൂപ് സിദ്ധാന്ത കൊല്‍ക്കത്തക്കാരനായ സത്യരൂപ് സിദ്ധാന്ത ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഏഴ് വന്‍കരകളിലെയും ഉയരംകൂടിയ കൊടുമുടികളും കീഴടക്കിയിട്ടുള്ള സത്യരൂപ് സിദ്ധാന്ത ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാള് കൂടിയാണ്. 37 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.
2. 2020-ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ എത്രാമതാണ് ഇന്ത്യയുടെ സ്ഥാനം?
144 പോയവര്‍ഷം ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 140-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ ഇത്തവണയും ആദ്യസ്ഥാനങ്ങളിലെത്തി. ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, നോര്‍വേ എന്നിവ ആദ്യ അഞ്ചില്‍ ഇടംനേടി.
3. സുപ്രീം കോടതിയിലെ വാദം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍?
വിദ്യോ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും കോടതി നടപടികള്‍ ഡിജിറ്റലാക്കുന്നതിന്റെയും ഭാഗമായാണ് വിദ്യോ ആപ്പ് പുറത്തിറക്കിത്.
4. കോവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്കിയ മരുന്ന്?
ഹൈഡ്രോക്സി ക്ലോറോക്വിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരിച്ച നാഷണല്‍ ടാസ്ക് ഫോഴ്സാണ് കോവിഡ്-19ന് ഹൈഡ്രോക്സി ക്ലോറോക്വില്‍ പ്രതിരോധ മരുന്നായി നിര്‍ദേശിച്ചത്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണിത്.
മഹാരാഷ്ട്ര 2019-ല്‍ 449 രോഗികള്‍ക്കാണ് മഹാരാഷ്ട്രയില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയിരുന്ന തമിഴ്നാടിനെയും തെലങ്കാനയെയും മറികടന്നാണ് മഹാരാഷ്ട്ര ഒന്നാമതെത്തിയത്.
6. 2020-ലെ ലോക ജലദിനത്തിന്റെ പ്രമേയമെന്ത്?
Water and Climate Change എല്ലാവര്‍ഷവും മാര്‍ച്ച് 22-നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് ശുദ്ധജല ലഭ്യത ഉറപ്പാക്കുകയെന്നത്. ലോകത്താകമാനം 220 കോടി ജനങ്ങളാണ് ശുദ്ധജല ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നത്.
7. ലോക വനദിനമായി ആചരിക്കുന്നതെന്ന്?
മാര്‍ച്ച് 21 വനങ്ങളും ജൈവവൈവിധ്യവും എന്നതാണ് 2020-ലെ ലോക വനദിനത്തിന്റെ പ്രമേയ വിഷയം. 2013 മുതലാണ് ലോക വനദിനം ആചരിക്കാന്‍ ആരംഭിച്ചത്.
8. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര്?
ശിവരാജ് സിങ് ചൗഹാന്
മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി.ജെ.പി.യുടെ ശിവരാജ് സിങ് ചൗഹാന് അധികാരമേറ്റു. ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അധികാരമേറ്റത്.
9. 2020-ലെ ഏബേല്‍ പുരസ്കാരം നേടിയതാരെല്ലാം?
ഹിലെല്‍ ഫര്സ്റ്റെന്ബര്ഗ്, ഗ്രിഗറി മാര്‍ഗുലിസ് ഗണിതശാസ്ത്രരംഗത്തെ നൊബേല്‍ പുരസ്കാരമായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ഏബേല്‍. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ഹിലെല്‍ ഫര്സ്റ്റെന്ബര്ഗും (84) യു.എസിലെ യേല്‍ സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ഗ്രിഗറി മാര്ഗുലിസുമാണ് (74) പുരസ്കാരം പങ്കിട്ടത്.
10. 2020 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിലവില്‍ വരുന്ന അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി?
ആരോഗ്യ സഞ്ജീവനി 5 ലക്ഷം രൂപവരെയുള്ള ചികിത്സാച്ചെലവുകള്‍ ആരോഗ്യ സഞ്ജീവനിയില്‍ ഉള്‍പ്പടുത്താം. 65 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.