1. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്കരിച്ച പദ്ധതി?
ഓപ്പറേഷന് നമസ്തേ 2020 മാര്‍ച്ച് 27നാണ് സൈന്യം ഓപ്പറേഷന് നമസ്തേ പ്രഖ്യാപിച്ചത്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് സൈന്യം പ്രതിരോധ പദ്ധതിയുമായി രംഗത്ത് വന്നത്. എം.എം. നരവനെയാണ് കരസേനാ മേധാവി.
2. അഗ്നിപര്വപത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന നാസയുടെ പുതിയ ഉപഗ്രഹം?
CIRES ഉപഗ്രഹത്തില്‍നിന്ന് എടുക്കുന്ന ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചാണ് അഗ്നിപര്വപത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മുന്‍കൂട്ടി അറിയുന്നത്. The Cubesat Imaging Radar for Earth Sciences എന്നാണ് CIRES-ന്റെ പൂര്‍ണരൂപം.
ഓപ്പറേഷന് സഞ്ജീവനി ആരോഗ്യരംഗത്ത് പിന്നാക്കാവസ്ഥയിലുള്ള രാജ്യങ്ങളെ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഓപ്പറേഷന് സഞ്ജീവനി.
4. ലോക ആരോഗ്യദിനമായി ആചരിക്കുന്നതെന്ന്?
ഏപ്രില്‍ 7 എല്ലാവര്‍ഷവും ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക ആരോഗ്യദിനം ആചരിക്കുന്നത്. 'To Support nurses and midwives' എന്നതാണ് ഇത്തവണത്തെ പ്രമേയം.
5. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്?
അമിതാഭ് കാന്ത് നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് അമിതാഭ് കാന്ത്.
6. 2022-ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന നഗരം?
ഹാങ്ഷു 2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് 19-ാമത് ഏഷ്യന്‍ ഗെയിംസ് നടക്കുക. ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ഷു. 1990-ല്‍ ബെയ്ജിങിലും 2010-ല്‍ ഗാങ്ഷുവിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
7. 2020-ലെ വിസ്ഡന് ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പുരുഷതാരം?
ബെന്‍ സ്റ്റോക്സ് ഓസ്ട്രേലിയയുടെ എലിസ പെറിയാണ് വനിതകളില്‍ ഈ നേട്ടത്തിന് അര്‍ഹയായത്.
8. 2020 ഏപ്രിലില്‍ വിദേശകാര്യ വക്താവായി നിയമിതനായതാര്?
9. പെപ്സിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം?
ഷഫാലി വര്‍മ 16-കാരിയായ ഷഫാലി വര്‍മ ഒരുവര്‍ഷത്തേക്കാണ് പെപ്സിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ബോളിവുഡ് താരം സല്മാന് ഖാനും പെപ്സിക്കോയുമായി രണ്ടുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
10. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
കടുവ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയിലെ നാലുവയസ്സുള്ള പെണ്കടുവയ്ക്കാണ് 2020 ഏപ്രിലില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.