ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍
ഗിഫ്റ്റ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്ന സ്ഥാപനത്തിന്റെ പൂർവ്വ നാമം സെന്റർ ഫോർ ടാക്സേഷൻ സ്റ്റഡീസ് എന്നായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കൈമനത്താണ് ഗിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. പൊതു സമ്പത്ത്, നികുതിവ്യവസ്ഥ, നിയമം, കണക്കെഴുത്ത് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുക, പരിശീലനം നൽകുക , പാഠ്യക്രമം തയ്യാറാക്കുക, വിദഗ്ദ്ധാഭിപ്രായം നൽകുക, പ്രസിദ്ധീകരണം എന്നിവ ഗിഫ്റ്റിൽ നടത്തിവരുന്നു.