1. പ്രഥമ കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത്?




2. ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമ നൂല്‍ത്തരം ഏത്?




3. ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം?




4. ജലത്തിന്റെ താത്കാലിക കാഠിന്യം നീക്കംചെയ്യാനുള്ള ഉപായമെന്ത്?




5. കേരളത്തിലെ ഏക പീഠഭൂമിമേഖലയായി അറിയപ്പെടുന്നതേത്?




6. റെഡ് ഡേറ്റ ബുക്ക് തയ്യാറാക്കുന്ന അന്തര്‍ദേശീയ പരിസ്ഥിതിസംഘടന ഏത്?




7. യൂണിവേഴ്‌സല്‍ സോള്‍വന്റ്' എന്നറിയപ്പെടുന്നതെന്ത്?




8. ഏറ്റവുമുയര്‍ന്ന ശ്രവണപരിധിയുള്ള ജീവിയേത്?




9. വ്യക്തികളുടെ ഭൗതികാവശിഷ്ടങ്ങള്‍ വലിയ കലത്തിലാക്കി അടക്കംചെയ്തിരുന്ന പ്രാചീന തമിഴകത്തെ രീതിയേത്?




10. താഴെപ്പറയുന്നവയില്‍ എക്‌സിറ്റ് കണ്‍സര്‍വേഷന് ഉദാഹരണമേത്?




11. രാമന്‍ നമ്പി നേതൃത്വംനല്‍കിയ കലാപമേത്?




12. ഭക്ഷ്യശൃംഖലാജാലത്തിലെ ത്രിതീയ ഉപഭോക്താക്കള്‍ക്ക് ഉദാഹരണമേത്?




13. നിയോപ്രീന്‍, തയോകോള്‍, ബ്യൂണ എസ്. എന്നിവ എന്തിന് ഉദാഹരണങ്ങളാണ്?




14. എന്തിനോടുള്ള വിരക്തിയാണ് അനോറെക്‌സിയ എന്ന രോഗാവസ്ഥ?




15. സിനിമാ പ്രൊജെക്ടറുകളില്‍ ഉപയോഗിക്കുന്ന ദര്‍പ്പണമേത്?




16. എന്തിന്റെ ശാസ്ത്രീയനാമമാണ് കാനിസ് ഫെമിലിയാരിസ്?




17. നല്ലളം താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന ജില്ലയേത്?




18. ഏതൊക്കെ ജില്ലകളെയാണ് പാല്‍ച്ചുരം ബന്ധിപ്പിക്കുന്നത്?




19. ശബ്ദോര്‍ജത്തെ വൈദ്യുത സിഗ്‌നലുകളാക്കിമാറ്റുന്നത് എന്ത്?




20. രോഗചികിത്സാര്‍ഥമുള്ള 'ഗദ്ദിക' എന്ന അനുഷ്ഠാന കലാരൂപം കേരളത്തിലെ ഏത് ആദിവാസിവിഭാഗത്തിന്റെ ഇടയിലാണ് പ്രചാരത്തിലുള്ളത്?