രോഹിത് ശര്‍മ
രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരുവര്‍ഷം അഞ്ചുപേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരം നല്‍കുന്നത്. ഖേല്‍ രത്ന ബഹുമതി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. സച്ചിന് തെണ്ടുല്‍ക്കര്‍ (1998), എം.എസ് ധോനി (2007), വിരാട് കോലി (2018) എന്നിവരെ ഖേല്‍രത്ന പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു.