മിഷന് കര്‍മയോഗി
ഇപ്പോള്‍ സര്‍വീസിലുള്ളവര്‍ക്കും പുതുതായി സിവില്‍ സര്‍വീസില്‍ ചേരുന്നവര്ക്കുമുള്ള പരിശീലന പരിപാടിയാണിത്. എല്ലാ മേഖലകളിലും എല്ലാ തസ്തികകളിലുമുള്ളവര്‍ക്ക് കാര്യശേഷിയും വൈദഗ്ധ്യവും വിഷയത്തിലെ അറിവും വര്‍ധിപ്പിക്കാന്‍ അവസരം ലഭ്യമാക്കും. ഇപ്പോള്‍ പലതട്ടുകളിലായി നല്കുന്ന പരിശീലനത്തിന് ഏകോപന സ്വഭാവം കൈവരും. പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട കേന്ദ്രമന്ത്രിമാര്‍, മാനവശേഷി രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിക്കാണ് പദ്ധതി നിര്‍വഹണത്തിന്റെ മുഖ്യ ചുമതല. 46 ലക്ഷം കേന്ദ്ര ജീവനക്കാരുടെ പരിശീലനത്തിന് അടുത്ത നാലുകൊല്ലംകൊണ്ട് 510.86 കോടി രൂപയാണ് ചെലവഴിക്കുക.