2018 നവംബർ 11
1918 നവംബർ 11-നാണ് ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്. സഖ്യ ശക്തികൾ എന്നറിയപ്പെട്ട ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, സെർബിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെട്ട ജർമനി, ഒാസ്ട്രിയ, ഒട്ടോമൻ സാമ്രാജ്യം, ബൾഗേറിയ തുടങ്ങിയവയും തമ്മിലായിരുന്നു ഒന്നാം ലോക യുദ്ധം. 1914 ജൂലായ് 28-നാണ് യുദ്ധം തുടങ്ങിയത്. നാല് വർഷത്തോളം നീണ്ടു നിന്നു. 85 ലക്ഷത്തോളം സൈനികർ കൊല്ലപ്പെട്ടു. 2.1 കോടിപ്പേർക്ക് പരിക്കേറ്റു.