5 ലക്ഷം
2018 ഏപ്രില്‍ 14-നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്ര ജന്‍ ആരോഗ്യ യോജന എന്നുകൂടി ഈ പദ്ധതി അറിയപ്പെടുന്നു. 2011-ലെ സെന്‍സസ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. നിലവിലുള്ള ആര്.എസ്.ബി.വൈ, ചിസ് പദ്ധതികള്‍ക്ക് പകരമായാണ് പുതിയ പദ്ധതി വരുന്നത്. സംസ്ഥാനത്ത് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പുതിയ പദ്ധതിയില്‍നിന്ന് പുറത്താവുമെന്നതിനാല്‍ ഇതുവരെ ഈ പദ്ധതി നടപ്പാക്കാതിരിക്കുകയായിരുന്നു.