ഒന്നരക്കിലോ
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം ഒന്നരക്കിലോഗ്രാമും മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം മൂന്ന് കിലോഗ്രാമില്‍ താഴെയുമായിരിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. 6,7 ക്ലാസുകള്‍ക്ക് നാല് കിലോയും 8,9 ക്ലാസുകള്‍ക്ക് നാലരക്കിലോയും 10-ാം ക്ലാസുകാര്‍ക്ക് അഞ്ച് കിലോയുമായിരിക്കും സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷ, ഗണിതം എന്നിവ മാത്രം പഠിപ്പിച്ചാല്‍ മതി. ഇവര്‍ക്ക് ഗൃഹപാഠം നല്‍കരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.