1. 2018-ലെ ജി 20 ഉച്ചകോടി എവിടെ വെച്ചായിരുന്നു?
2. നാസയുടെ ഇന്‍സൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത്?
3. കേരളത്തിലെ പ്രളയത്തിനിടയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വിജയ് വര്‍മ, പി.രാജ്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പുരസ്‌കാരമേത്?
4. യു.പി.എസ്.സിയുടെ പുതിയ ചെയര്‍മാനാര്?
5. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ചനടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര്?
6. Ex Cope India-2018 ഇന്ത്യയുടെയും അമേരിക്കയുടെയും ഏത് സേനാ വിഭാഗത്തിന്റെ സംയുക്ത പരിശീലനമാണ്?
7. ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞതേത്?
8. ലണ്ടനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഏത് രാജ്യത്തെ ചെസ് താരമാണ്?
9. ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഏത് രാജ്യത്തെ പ്രസിഡന്റായാണ് ഡിസംബര്‍ 2-ന് ചുമതലയേറ്റത്?
10. കേരളത്തിലുണ്ടായ മഹാപ്രളയത്തെ 2018-ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി തിരഞ്ഞെടുത്തത് ഏത് അന്താരാഷ്ട്ര സംഘടനയാണ്?